ആവള: 37 വര്‍ഷത്തെ സേവനത്തിന് ശേഷം മെയ് 31 ന് വിരമിച്ച ആവള കുട്ടോത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി. ഉണ്ണികൃഷ്ണന്‍ കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീകമാവുകയാണ്.

റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ മാറ്റി വെച്ച് അദ്ദേഹത്തിന്റെ സ്വന്തം നാടായ മുയിപ്പോത്ത് പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് സംരംഭമായ ക്രസന്റ് കെയര്‍ ഹോമിന് ഒരു ലക്ഷം രൂപയാണ് സഹായ ധനമായി നല്‍കിയത്.
മാനുഷിക മൂല്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രാധാന്യം കല്പിക്കുന്ന ഇദ്ദേഹം വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ തന്റെതായ അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ്. 1986 മുതല്‍ മലബാറിലെ വിവിധ ഗവണ്മെന്റ് സ്‌കൂളുകളില്‍ സേവനമനുഷ്ടിച്ച ഇദ്ദേഹത്തിന്റെ ഇഷ്ട്ട മേഖല കവിതയും സാഹിത്യവും ആണ്.
അകലം അരികെ എന്ന പേരില്‍ ഒരു കവിതാ പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കവിതക്കുള്ള ദില്ലി ഗായത്രി അഖിലേന്ത്യാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഭാര്യ രാധിക മേപ്പയൂര്‍ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ അധ്യാപികയാണ്.
മക്കള്‍: നിഹാരിക സത്‌രൂപ്, നിരഞ്ജന സത്‌രൂപ്. രണ്ട്‌പേരും മേപ്പയൂര്‍ ജിവിഎച്ച്എസ്എസില്‍ പഠിക്കുന്നു. മുയിപ്പോത്ത് ക്രസന്റ് കെയര്‍ ഹോമില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, ജനപ്രധിനിതികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍, ഗള്‍ഫ് പ്രധിനിധികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
P.V. Unnikrishnan retirement ceremoney at avala