എകരൂല്‍: ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് തല പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ നിര്‍വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ചിറക്കല്‍ അധ്യക്ഷത വഹിച്ചു. 16-ാം വാര്‍ഡില്‍ മങ്ങാട്ട് വാങ്ങിയ 25 സെന്റ് സ്ഥലത്ത് പ്രധാന ടാങ്കും കരിന്തോറമ്മല്‍ ഉപടാങ്കും ഉണ്ടാവും.
ചാലിയാര്‍പ്പുഴയില്‍ നിന്നും ജലം ശേഖരിച്ച് ശുദ്ധീകരിച്ച് ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.
സംസ്ഥാന പാതയടക്കം റോഡുകളില്‍ പൈപ്പിടുമ്പോള്‍ വേണ്ടിവരുന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കുമെന്നും ആറുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും പദ്ധതിയുടെ പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ പി. ബീന പറഞ്ഞു.
പരിപാടിയില്‍ വാര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി സി.പി. സതീശന്‍, പി. സുരേഷ് ബാബു, ജല്‍ജീവന്‍ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അശ്വിനി എന്നിവര്‍ സംസാരിച്ചു.
Jaljivan Mission; Work inaugurated at Unnikulam