നന്തി ബസാര്‍: കൊയിലാണ്ടി മണ്ഡലം വനിതാ ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട് അകലാപ്പുഴ ലൈക്ക് വ്യൂ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

ഫാസിസത്തിന്റെ ഫെമിനിസത്തിന്റെയും മത നീരാസത്തിന്റെയും ചതിക്കുഴികള്‍ തിരിച്ചറിഞ്ഞു ചിട്ടയോടെ വനിതകള്‍ രംഗത്തിറങ്ങിയാല്‍ സമുദായത്തിനും അതു വഴി പൊതു സമൂഹത്തിനും വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങില്‍ നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് റസീന ഷാഫി അധ്യക്ഷയായി. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. കുല്‍സു മുഖ്യപ്രഭാഷണവും സാഹിറ കോട്ടക്കല്‍ ആമുഖഭാഷണവും നടത്തി. വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി.വി. റഹ്‌മത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ എ.പി. റഹ്‌മത്ത് നന്ദിയും പറഞ്ഞു.
മണ്ഡലം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹി കുട്ടി, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന, ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ ബി.വി. സറീന, പി. റഷീദ , മണ്ഡലം ലീഗ് ഭാരവാഹികളായ മഠത്തില്‍ അബ്ദുറഹിമാന്‍ , എന്‍.പി. മുഹമ്മദാജി, അലി കൊയിലാണ്ടി, എ.പി. റസാഖ്, ഫാസില്‍ നടേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സംഘടനാ കര്‍മ്മ പദ്ധതികള്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി ഷറഫുന്നിസ അവതരിപ്പിച്ചു.
സംഘടനാ ശാക്തീകരണം, കുടംബശ്രീ ഹരിത ശ്രീ, സമൂഹ്യ തിന്മകള്‍ പ്രതിരോധം പരിഹാരം, ആരോഗ്യ വിദ്യാഭ്യാസ കലാ സംസ്‌കാരം, കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സുസ്ഥിതി, പാരിസ്ഥിതിക പരിപാലനം എന്നി വിഷയങ്ങളില്‍ പ്രതിനിധികള്‍ ഗ്രൂപ്പുകളായി ചര്‍ച്ചകളും നടന്നു.
ഉച്ചക്ക് ശേഷം ഷമീമ ഇസ്ലാഹിയ്യ ഹ്രരിത രാഷ്ടീയത്തിന്റെ പെണ്ണടയാളങ്ങള്‍) കെ.പി. ഷര്‍ഷാദ് (നേതൃഗുണം) എന്നിവര്‍ പ്രതിനിധികളുമായി സംവദിച്ചു. നേരത്തത്തെ സംഘാടക സമിതി ചെയര്‍മാന്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി. ഹനീഫ പതാക ഉയര്‍ത്തി. ലുഖ്മാന്‍ ഉദ്‌ബോധനം നടത്തി.
ജില്ലാ സംസ്ഥാന ഭാരവാഹികളായ പി. കുല്‍സു, ആമിന, ഷറഫുന്നിസ എന്നിവര്‍ക്ക് മണ്ഡലം വനിതാ ലീഗിന്റെ ഉപഹാര സമര്‍പ്പണം വനിതാ ലീഗ് ഭാരവാഹികളായ മഠത്തില്‍ നജ്മ, സുഹറ ഖാദര്‍, നുസ്‌റത്ത് ചെങ്ങോട്ട് കാവ് എന്നിവര്‍ നല്‍കി.
സമാപന ചടങ്ങില്‍ സി. ഹനീഫ അധ്യക്ഷനായി. പഞ്ചായത്ത് മുന്‍സിപ്പല്‍ പ്രതിനിധികള്‍ അവലോകനം നടത്തി.ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ബി.വി. സറീന സംസാരിച്ചു. ക്യാമ്പ് പ്രതിനിധികള്‍ക്കുള്ള ഖത്തര്‍ ദുബായ് കെ.എം.സി.സി. കളുടെ ഉപഹാരങ്ങള്‍ ജില്ലാ സെക്രട്ടറി പി. റഷീദ വിതരണം ചെയ്തു. കേമ്പ് കോര്‍ഡിനേറ്റര്‍ പി.വി.റംല അവലോകനം നടത്തി. മണ്ഡലം സെക്രട്ടറിമാരായ കെ.പി ഷക്കീല സ്വാഗതവും കെ.ടി. സുമ നന്ദിയും പറഞ്ഞു.
Koyilandy Constituency organized Women's Leeg Executive Camp