നന്മണ്ട: നന്മണ്ട സ്‌കൂള്‍ കുരുന്നുകളെ വരവേറ്റു. അക്ഷര മുറ്റത്തെത്തുന്ന കുരുന്നുകളെ സ്‌കൂളിന്റെ സ്വന്തം പ്രൊഡക്ഷന്‍ സെന്ററിലൂടെ സ്വയം നിര്‍മ്മിച്ച നോട്ടുപുസ്തകങ്ങള്‍ നല്‍കിയാണ് ഇത്തവണ വരവേറ്റത്.

'ഉണര്‍വ് കൂടെയുണ്ട് കൂട്ടായി' പദ്ധതി കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രയത്‌നത്തോടുകൂടി നടപ്പിലാക്കി വന്ന വിവിധ പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്റര്‍ ആയി സര്‍ക്കാര്‍ അനുമതിയും സഹായ ധനവും ലഭിച്ചത്. ഈ പ്രചോദനത്തിന്റെ ഭാഗമായാണ് ഇത്തവണ കുട്ടികള്‍ക്കായി നോട്ടുപുസ്തകങ്ങള്‍ ഒരുക്കിയത്.
ബുക്കിനൊപ്പം കുട, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ഫിനോയില്‍ എന്നിവയും പ്രൊഡക്ഷന്‍ സെന്ററിന്റെ ഭാഗമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് തന്നെ സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രവര്‍ത്തി പരിചയ വിഭാഗത്തിന്റെ റീജണല്‍ ഫോര്‍മാന്‍ അലി ഹസന്‍ നിര്‍വഹിക്കും.
Nanmanda AUP school conducted entry festival