മേപ്പയ്യൂര്‍: ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവേശമായി. വിവിധ പരിപാടികളോടെയാണ് അറിവിന്റെ അരങ്ങിലേക്ക് കുരുന്നുകളെ സ്‌കൂള്‍ വരവേറ്റത്. പ്രവേശനോത്സവം സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം.എം. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി. രമ്യ ചടങ്ങില്‍ മുഖ്യാഥിതിയായി.

ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ കെ. നിഷിദ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ എം.എം. ഗോപി, അസി.പ്രധാന അധ്യാപകന്‍ സന്തോഷ് സാദരം, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ. ഷൈജ, ദിനേശ് പാഞ്ചേരി, ആര്‍.എസ്. ദിവ്യ, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
മണിദാസ് പയ്യോളിയുടെ നാടന്‍പാട്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
entry cerimony contected at gvhss meppayyur