കൊയിലാണ്ടി: കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിത മകറ്റാനായി കെകെഎംഎ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കിണര്‍ നാടിന് നല്‍കി കെ.കെ.എം.എ വൈസ് ചെയര്‍മാന്‍ ഏ.പി. അബ്ദുല്‍ സലാമാണ് കിണര്‍ നാടിന് സമര്‍പ്പിച്ചത്.

കൊയിലാണ്ടി - ചെങ്ങോട്ട് കാവിലെ ചേലിയയില്‍ വലിയാറമ്പത്ത് മജീദ് സാഹിബ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രദേശത്തെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ഇതിലൂടെ പരിഹാരമാകും. കെ.കെ.എം.എ.യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ഇരുപത്തി മൂന്നാമത്തെ കിണറാണ് ഇന്ന് പൂര്‍ത്തീകരിച്ച് നല്‍കിയത്.
വൈസ് പ്രസിഡന്റ് അലിക്കുട്ടി ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റസാക്ക് മേലടി സ്വാഗതവും എം.സി. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
ഇ.ഒ. അബ്ദുള്ള, യു.എ. ബക്കര്‍, ഹനീഫ മുഴിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സലിം അറക്കല്‍, അബ്ദു കുറ്റിച്ചിറ, ബഷീര്‍ അമേത്ത്, കളത്തില്‍ മജീദ്, ദേവി (സേവാ ദള്‍) എന്നിവര്‍ ചടങ്ങിന് നേതൃത്ത്വം നല്‍കി.
The public well constructed by KKMA was handed over to the village