കോട്ടൂര്‍: കോട്ടൂര്‍ എയുപി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായി പരിപാടി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ടി.വി. മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗായകനും ഷോര്‍ട്ട് ഫിലിം & മ്യൂസിക് ആല്‍ബം ഡയറക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നിധിന്‍ റാം മുഖ്യാതിഥിയായിരുന്നു.
മാനേജര്‍ കെ. സദാനന്ദന്‍, കൂരാച്ചുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ എം. അന്‍വര്‍, പിടിഎ പ്രസിഡന്റ് സഫിയ ഒയാസിസ്, വിനോദ് കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീജ സ്വാഗതവും എന്‍.കെ. സലിം നന്ദിയും പറഞ്ഞു.
praveeshanoolsavam at koottur aup school