കോട്ടൂര്‍: ടി. കെ ശ്രീധരന്‍ എഡ്യുകേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയും 16ാം വാര്‍ഡ് വികസന സമിതിയും സംയുക്തമായി എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.

പരിപാടി എംഎല്‍എ കെ. എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷത വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് ചടങ്ങില്‍ മുഖ്യാതിഥിയായി.
വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. കെ. മോഹനന്‍ നന്ദി പറഞ്ഞു. വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷൈന്‍, ആരോഗ്യ വിദ്യഭ്യാസ ചെയര്‍മാന്‍ കെ. കെ. സിജിത്ത്, 16ാം വാര്‍ഡ് അംഗം ഫെബിന്‍, ടി.ഷാജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
felicitated the SSLC, Plus toppers at kottur