കാവുന്തറ: എസ്‌സിബി യുടെ നേതൃത്വത്തില്‍ മഞ്ഞള്‍ കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. പരിപാടി എംഎല്‍എ കെ. എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
കാവുന്തറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. സജീവന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ശശി കോലത്ത് പദ്ധതി വിശദീകരണം നടത്തി.
ഭാരതീയ സുഗന്ധവിള കേന്ദ്രം കോഴിക്കോട് സൗജന്യമായി നല്‍കിയ 110 കിലോ പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞളാണ് കൃഷി ചെയ്യുന്നത്.
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു വിള മഞ്ഞള്‍ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി. നടുവണ്ണൂര്‍ ഏഴാം വാര്‍ഡിലാണ് കൃഷി നടക്കുന്നത്.
പ്രൊഫസര്‍ കെ. പി. കുഞ്ഞികണ്ണന്‍, ടി. പക്കര്‍ എന്നിവര്‍ ആശംസ പറഞ്ഞ ചടങ്ങില്‍ ഗ്രാമീണ ഫാര്‍മസ് ക്ലബ്ബ് അസോസിയേറ്റ് കോഡിനേറ്റര്‍ ജിജീഷ് മോന്‍ നന്ദി പറഞ്ഞു.
Turmeric planting festival organized at kavunthara