അത്തോളി: ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച അത്തോളി സഹകരണ ആശുപത്രി കെട്ടിടം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആധുനിക ഫാര്‍മസി , ഹെല്‍ത്ത് കെയര്‍ സ്‌കീം, ഹോം കെയര്‍ എന്നീ സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി കെട്ടിടം ഒരുക്കിയിട്ടുള്ളത്.

കിടക്കയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചത്. നാലു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. എംഎല്‍എ അഡ്വ.കെ.എം.സച്ചിന്‍ ദേവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആശുപത്രി പ്രസിഡന്റ് കെ.കെ. ബാബു സ്വാഗതവും എന്‍.കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
നവീകരിച്ച കാഷ്വാലിറ്റി എംഎല്‍എ കാനത്തില്‍ ജമീലയും ഫാര്‍മസി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലാബ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജും സോഫ്റ്റി വെയര്‍ ഡിജിറ്റല്‍ കാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാചന്ദ്രനും നിര്‍വഹിച്ചു. സെക്രട്ടറി എം.കെ. സാദിഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് സി. അജിത, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ ജില്ലാ സഹകരണ ആശുപത്രി ചെയര്‍മാന്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, സന്ദീപ് നാലു പുരയ്ക്കല്‍, സിന്ധു സുരേഷ്, സുധ കാപ്പില്‍ , ഒള്ളൂര്‍ ദാസന്‍ എന്നിവര്‍ സംസാരിച്ചു.
Atholi Co operative Hospital building constructed with modern facilities Minister V.N. Dedicated to peoples