താമരശ്ശേരി: പൊതുവിപണിയില്‍ നാളികേരത്തിന്റെ വില ദിവസം തോറും കുറയുന്നത് മൂലം കര്‍ഷകര്‍ ദുരിതത്തിലാണെന്നും നാളികേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ തെരുവില്‍ നാളികേരമുടക്കല്‍ പ്രതിഷേധ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേര കര്‍ഷകര്‍ വില തകര്‍ച്ച മൂലം ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാരുകള്‍ തിരിഞ്ഞു നോക്കാന്‍ തെയ്യാറായിട്ടില്ല. നാളികേര സംഭരണകേന്ദ്രങ്ങള്‍ നാമമാത്രമാണ്. സംഭരണം പാളി പോയിരിക്കുന്നു. നാളികേരം വിറ്റുകിട്ടുന്ന തുക കൊണ്ട് ചിലവുകള്‍ കൊടുത്ത് ബാക്കിയൊന്നും കിട്ടാത്ത അവസ്ഥയിലാണ്.
ബാങ്കില്‍ നിന്നും വായ്പയെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വായ്പ മടക്കിയടക്കാന്‍ സാധിക്കാത്തതും വനാതിര്‍ത്തിയോടടുത്ത പ്രദേശങ്ങളില്‍ കുരങ്ങിന്റെ ശല്യം കൂടി വരുന്നതും പൊതു വിപണിയില്‍ ഒരു കിലോ തേങ്ങക്ക് 40,42 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ വില 24 ല്‍ താഴെയെത്തിയതുമെല്ലാം നാളികേര കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
ആത്മഹത്യയുടെ വക്കിലായ നാളികേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അഡ്വ.കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ ചടങ്ങിന് അദ്യക്ഷത വഹിച്ചു. പി.സി. ഹബീബ് തബി, ബാബു പൈകാട്ടില്‍, ഐപ്പ് വടക്കെത്തടം, മാത്യു ദേവഗിരി രവീഷ് വളയം, എന്‍.പി. വിജയന്‍, ജോസ് കാരിവേലി, രാജശേഖരന്‍, ജോസഫ് ഇലഞ്ഞിക്കല്‍, രാജന്‍ ബാബു, പി. ഗിരീഷ് കുമാര്‍, ജോബി ഇലന്തൂര്‍, സി.എം. സദാശിവന്‍, നവാസ് ഈര്‍പ്പോണ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
എം.കെ. അബ്ദുള്‍ ഷെരീഫ്, ബാലകൃഷ്ണന്‍ വാളങ്ങല്‍, കെ. അനന്തന്‍, കമറുദ്ധീന്‍ അടിവാരം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
The Farmers Congress Committee demanded that the government take immediate action to save the coconut farmers