കൊയിലാണ്ടി: നവീകരിച്ച കൊല്ലം ബീച്ച് റോഡിന്റെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ കെ.എം. നജീബ് നിര്‍വ്വഹിച്ചു. നഗരസഭ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനര്‍നിര്‍മ്മിച്ചത്.

നഗരസഭയിലെ പ്രധാന റോഡുകളില്‍ ഒന്നാണ് കൊല്ലം ബീച്ച് റോഡ്. ഉദ്ഘാടന ചടങ്ങില്‍ അന്‍സാര്‍ കൊല്ലം, പി. അഷറഫ്, വി.വി. നൗഫല്‍, ടി.വി. ഇസ്മയില്‍, ബി.വി. ഷൗക്കത്ത്, കെ.വി. ബാവ, കെ.പി. റസാഖ്, ടി.വി. ജാഫര്‍, എം. ഹമീദ്, പി.വി. ഷംനാസ്, എം.കെ. അബദുള്‍ ഖാദര്‍ ,കെ. സലീം, എം.വി. യൂസഫ്, എം.കെ. ഹാരിസ് ചടങ്ങില്‍ പങ്കെടുത്തു.
Renovated Kollam Beach Road inaugurated