കൂരാച്ചുണ്ട്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കൂരാച്ചുണ്ട് പ്രസ് ഫോറം ഹിബാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രശസ്ത സംവിധായനും തിരക്കഥാകൃത്തുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു.

പ്രസ് ഫോറം പ്രസിഡന്റ് ജോയി കുര്യന്‍ മുട്ടുമുഖത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷ്യന്‍ ചക്രപാണി കുറ്റ്യാടി മുഖ്യാതിഥിയായിരുന്നു. കലാരംഗങ്ങളില്‍ സ്തുത്യര്‍ഹ സേവനം ചെയ്ത എം.എം. മൊയ്തീനെയും ചടങ്ങില്‍ ആദരിച്ചു.
പിടിഎ പ്രസിഡന്റുമാരായ ജോബി വാളിയംപ്ലാക്കല്‍, ജേക്കബ് ഫ്രാന്‍സീസ്, സണ്ണി എമ്പ്രയില്‍, എം.പി. ശ്രീനി, പ്രിന്‍സിപ്പാള്‍ ഷാജി കുര്യന്‍, പ്രധാന അധ്യാപകന്‍ ജേക്കബ് കോച്ചേരി, അധ്യാപികയായ ഷൈജ ജോസഫ്, ജെയിംസ് സെബാസ്റ്റ്യന്‍, പ്രസ് ഫോറം സെക്രട്ടറി ജോബി മാത്യു, വിദ്യാര്‍ത്ഥികളായ ഇസിന്‍ ട്രീസ, ജോയല്‍ ജേക്കബ്, സിനിഗ്ധ സന്തോഷ്, അനഘ ബോബി, രാജന്‍ വര്‍ക്കി എന്നിവരും ചടങ്ങില്‍ സംസാരിച്ചു
Koorachund press forum felicitated the toppers of the SSLC and Plus Two exams