കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ കോതമ്പനാനി - കുരുവിലാക്കല്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിര്‍വ്വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ 6 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ചടങ്ങില്‍ വാര്‍ഡ് അംഗം സിമിലി ബിജു അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ജോണ്‍സണ്‍ താന്നിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ അമ്മദ്, അംഗങ്ങളായ അരുണ്‍ ജോസ്, സിനി ഷിജോ എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന് ജോണ്‍സണ്‍ പനക്കവയല്‍ നന്ദി പറഞ്ഞു.
Koorachund Kothampanani - Kuruvilakal new road inaugurated by Panchayat President Polly Karakada