കോട്ടൂര്‍: വായനാദിനാഘോഷവുമായി കോട്ടൂര്‍ എയുപി സ്‌കൂളും. വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടുവണ്ണൂര്‍ രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം സന്ദര്‍ശിച്ചു.

ഗ്രന്ഥാലയത്തിന്റെ വായനപക്ഷാചരണം പരിപാടി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം കുട്ടികള്‍ക്കുവേണ്ടി പുസ്തക പ്രദര്‍ശനം ഒരുക്കി. വായനശാല പ്രസിഡന്റ് എന്‍. ആലി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം, ചരിത്രം എന്നിവ അദ്ദേഹം വിശദീകരിച്ചു.
പത്ത് വര്‍ഷത്തോളമായി ലൈബ്രറിയനായി പ്രവര്‍ത്തിക്കുന്ന വി.പി. സുബൈദയെ പ്രധാന അധ്യാപിക ശ്രീജ പൊന്നാടയണിയിച്ചു. സെക്രട്ടറി എം.എന്‍. ദാമോദരന്‍ സ്വാഗതവും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വിദ്യാരംഗം കണ്‍വീനര്‍ എസ്. ജിതേഷ്, എന്‍.കെ. സലിം, ടി.എസ്. ഷീന, വി.വി. സബിത എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
On the occasion of Reading Day, Kotur AUP School Vidyarangam Kala Sahitya Vedi students visited Nduvannoor Ramunni Master Library