കോട്ടൂര്‍: പെരുന്നാളിനോട് അനുബന്ധിച്ച് കോട്ടൂര്‍ എയുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് നടത്തി.

എല്‍പിയുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരം പ്രധാന അധ്യാപിക ആര്‍. ശ്രീജ ഉദ്ഘാടനം ചെയ്തു. വി.ടി. സുനന, വി. രമ്യ, എസ്. ജിതേഷ്, ഒ. സുധ, ഷമീന റസാഖ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആത്മിക പാര്‍വ്വതി, രണ്ടാം സ്ഥാനം നേടിയ ദേവിക, മൂന്നാം സ്ഥാനം നേടിയ നിരഞ്ജന സജി എന്നിവര്‍ക്കും, യുപി വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ നജ ഫാത്തിമ ,തന്‍ഹ, അമാന ഫാത്തിമ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
Mehndi Fest; mylanchi monch on baby hands to coincide with the festival