കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2022 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ള വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. സിജിത്ത് അദ്ധ്വക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ഉമ്മര്‍ കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് വിലാസിനി പൊയിലില്‍, കെ. ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, കെ.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
Water tank supplied at kotture gramapanchayath