നടുവണ്ണൂര്‍: പേരാമ്പ്ര സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ തനത് പദ്ധതിയായ വായനസദസ് കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് തലം ഉദ്ഘാടനം നടന്നു. കുട്ടാലിട സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ കെ.കെ. സിജിത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവര്‍ത്തകന്‍ രാജന്‍ നരയംകുളം മുഖ്യാതിഥി ആയിരുന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍, റിട്ട. അധ്യാപിക പ്രേമലത വാകയാട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പിഇസി കണ്‍വീനര്‍ എന്‍.വി. പ്രേമ സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റര്‍ ജി.എസ്. സുജിന നന്ദിയും പറഞ്ഞു.
പഞ്ചായത്തിലെ എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളില്‍ നിന്ന് പങ്കെടുത്ത കുട്ടികളില്‍ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ വി.എം. അഷറഫ് ഉപഹാരം വിതരണം ചെയ്തു. എല്‍പി വിഭാഗത്തില്‍ ജെന്റില്‍ ഡി. ജുനറ്റ് ( വാകയാട് ജിഎല്‍പി) യുപി വിഭാഗത്തില്‍ എം.എസ.് നീഹാര (എന്‍.എന്‍ കക്കാട് സ്മാരക ജിഎച്ച്എസ്എസ്) എച്ച്എസ് വിഭാഗത്തില്‍ അഭി വൈഗ ബി (എന്‍എന്‍ കക്കാട് സ്മാരക ജിഎച്ച്എസ്എസ് ) എന്നിവര്‍ ഉപജില്ലാ വായനസദസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Kotur gram panchayat with vayanasadhas