#E-votingelection | വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഇ-വോട്ടിംഗ് തെരഞ്ഞെടുപ്പ്

#E-votingelection | വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഇ-വോട്ടിംഗ് തെരഞ്ഞെടുപ്പ്
Jul 22, 2023 03:52 PM | By SNEHA SAJEEV

പേരാമ്പ്ര: പൊതു തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഇ-വോട്ടിംഗിലൂടെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തി.

ഏതൊരു പൊതു തെരഞ്ഞെടുപ്പിന്റേയും നടപടിക്രമങ്ങള്‍ അതേപടി പാലിച്ചു കൊണ്ടുള്ള വിഞ്ജാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പായിരുന്നു മുന്നോട്ടുവച്ചത്.

പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് പോളിംഗ് ഓഫീസേഴ്‌സ്, ക്രമസമധാന പാലനത്തിന് സ്‌കൗട്ട്, ഗൈഡ്‌സ്, ജെആര്‍സി അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടര്‍മാര്‍ എല്ലാം നിയന്ത്രിക്കാന്‍ കുട്ടികള്‍ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ദേശീയ പ്രാദേശിക ഭാഷകളില്‍ കുട്ടികളുടെ തല്‍സമയ വാര്‍ത്താ റിപ്പോര്‍ട്ടിംഗും തരഞ്ഞെടുപ്പില്‍ സജീവമായി. ജനപ്രതിനിധികളായ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീനയുടേയും വാര്‍ഡ് അംഗം ജോന പി.യുടേയും നേതൃത്വത്തില്‍ പോളിംഗ് ബൂത്ത് സന്ദര്‍ശനം നടത്തി.

തെരഞ്ഞെടുപ്പില്‍ ലീഡറായി എസ്.ഡി ഗിരിവര്‍ധനേയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ഫിനാന്‍ റാഷിദിനേയും തെരഞ്ഞെടുത്തു. ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്നു തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യം നിറവേറ്റിയ നിര്‍വൃതിയിലാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.

പ്രധാനാധ്യാപിക കെ.പി. മിനി ടീച്ചറുടെയും പിടിഎ പ്രസിഡന്റ് വി.എം. മനേഷിന്റേയും നേതൃത്വത്തില്‍ പിടിഎ വൈസ് പ്രസിഡന്റ് പി.എം. റിഷാദ് , എംപിടിഎ ചെയര്‍പേഴ്‌സണ്‍ പി.കെ. ബബിത, അധ്യാപകരായ പി.പി. മധു, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.ആര്‍. സത്യന്‍, പി.കെ. സ്മിത, കെ.എം. സാജു, ഇ. ഷാഹി, പി.എം. അരുണ്‍കുമാര്‍, ടി.അരുണ്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

#E-voting #election as a #unique #experience for #students

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories










News Roundup