കൂട്ടാലിട: കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടാലിടയില്‍ റോയല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.

സജ്‌ന ചിറയില്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം.കെ. അബ്ദുസ്സമദ് പതാക ഉയര്‍ത്തി. ശരീഫ് സാഗര്‍ വിഷയാവതരണം നടത്തി.
എം.പി. അസ്സന്‍ കോയ, കെ.മജീദ്, എം. പോക്കര്‍ കുട്ടി, കദീജ, നസീറ ഹബീബ്, റംല പയ്യന്‍ പുനത്തില്‍, വി.കെ. ഇസ്മായില്‍, നിസാര്‍ ചേലേരി, ബുഷ്‌റ കുന്നരംവെള്ളി, ഷാഹിദ കേളോത്, ടി. ഹസ്സന്‍ കോയ, ഹമീദ് ഹാജി, ടി.കെ. സുഹ്‌റവാ വോളി, സി.കെ. സക്കീര്‍, ചേലേരി മമ്മുക്കുട്ടി, മുഹമ്മദലി വാവോളി, റംല പൂനത്ത്, ബുഷ്‌റ മുച്ചൂട്ടില്‍, ഷംന പാലോളി, നദീറ പൂനത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
#Kotoor #Panchayat #organized #women's #league #executivecamp