കോട്ടൂര്‍: അതിദരിദ്രര്‍ക്കുള്ള ക്ഷേമ പദ്ധതിയുടെ ഭാഗമായ ഐഡന്റിറ്റി കാര്‍ഡ് വിതരണം സംഘടിപ്പിച്ചു. കോട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം.സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു.

മുന്‍ ജനപ്രതിനിധി കൂടിയായിരുന്ന കുട്ട്യേക്കിണി പറയന്റെകുഴി ആദ്യ കാര്‍ഡ് കൈപ്പറ്റി. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിലാസിനി പൊയില്‍, ഗ്രാമ പഞ്ചായത്ത് അംഗമായ ഗീത. കെ. ഉണ്ണി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനുജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ.ചന്ദ്രന്‍, കെ.വി.സത്യന്‍, കെ.കെ. അബൂബക്കര്‍, ചന്ദ്രന്‍ തിരുവോട്, ഉണ്ണി പൊന്നൂര്, ആസൂത്രണ സമിതി അംഗം വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിഇഒ ലിബാഷ് നന്ദി പറഞ്ഞു.
#Organized #distribution of #identity #cards as part of the #welfare #scheme for the #verypoor