അത്തോളി: മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലക്കുളത്തൂര്‍ പറമ്പത്ത് ബസാറില്‍ നടത്തിയ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് അറോട്ടില്‍ കിഷോര്‍ അധ്യക്ഷത വഹിച്ചു. ഡികെഡിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി മുഖ്യപ്രഭാഷണം നടത്തി.
സോമന്‍ നടമ്മല്‍, പി.കെ. സന്തോഷ്, കെ.ടി. ശ്രീനിവാസന്‍,കെ. അഹമ്മദ്, ശൈലജ, വത്സന്‍, എം. രഞ്ജിത്ത്, കെ. ശ്രീമാനുണ്ണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
#organized #solidarity #rally on the #Manipur #issue