നടുവണ്ണൂര്‍: എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ച് നടുവണ്ണൂര്‍ ഗായത്രി കോളേജ്. അനുമോദന സമ്മേളനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീവന്‍ മക്കാട്ട് അധ്യക്ഷത വഹിച്ചു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി ഉപഹാര സമര്‍പ്പണം നടത്തി.
മികച്ച നാടക രചനക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ പ്രദീപ്കുമാര്‍ കാവുന്തറ, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ സ്മാരക പത്മപ്രഭാ പുരസ്‌ക്കാരം നേടിയ കോളേജ് അധ്യാപകനായ നിഖിലേഷ് നടുവണ്ണൂര്‍ എന്നിവര്‍ക്കും ഉപഹാരം നല്കി ആദരിച്ചു.
ആര്‍ട്ടിസ്റ്റ് സിനി മഹേഷ് നടുവണ്ണൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍, നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം കോഡിനേറ്റര്‍ ഷീല, എന്‍. ഷിബീഷ്, അഷറഫ് പുതിയപ്പുറം, കാസിം, സന്തോഷ് നരിക്കിലാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
#organized #SSLC #felicitation and gift #presentation for the #topwinners