നന്മണ്ട: അവശകലാകാരന്മാര്‍ക്കൊരു കൈത്താങ്ങായി 'ശ്രുതി സ്വാന്ത്വനം' ആരംഭിച്ച് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍. ആര്‍ട്‌സ് ക്ലബ്ബ് സേവന പ്രവര്‍ത്തനത്തിന്റെ ആഭിമുഖ്യത്തിന്റെ ഭാഗമായാണ് ശ്രുതി സാന്ത്വനം ആരംഭിച്ചത്.

പരിപാടി പ്രധാനാധ്യാപകന്‍ പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്. വിക്രമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും എല്ലാ മാസവും അവസാനത്തെ പ്രവര്‍ത്തി ദിവസം ഒരു രൂപയോ അതില്‍ കൂടുതലോ സംഭാവന ചെയ്യുക എന്നതാണ് പരിപാടി.
ആര്‍ട്‌സ് ക്ലബ്ബ് കണ്‍വീനര്‍ എസ്. ആര്യനന്ദ, ഗൗതം കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സംഗീതാധ്യാപികയും ശ്രുതി സാന്ത്വനം കോ-ഓര്‍ഡിനേറ്ററുമായ എം. സതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെ.ഡി. യദുദേവ് നന്ദി പറഞ്ഞു.
#ShruthiSanthvanam as a #helping #hand for the #disabled