തൃക്കുറ്റിശ്ശേരിയില്‍ സൗജന്യ ഇ-ശ്രം കാര്‍ഡ് രജിസ്ട്രേഷന്‍ ക്യാമ്പ് നടന്നു

തൃക്കുറ്റിശ്ശേരിയില്‍ സൗജന്യ ഇ-ശ്രം കാര്‍ഡ് രജിസ്ട്രേഷന്‍ ക്യാമ്പ് നടന്നു
Nov 30, 2021 02:10 PM | By Balussery Editor

തൃക്കുറ്റിശ്ശേരി: അസംഘടിത തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമപദ്ധതിയായ ഇ-ശ്രം കാര്‍ഡിന്റെ ആദ്യഘട്ട സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് കോട്ടൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ തൃക്കുറ്റിശ്ശേരി ജിയുപി സ്‌കൂളില്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം മുന്‍ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥനും സമിതിയുടെ രക്ഷാധികാരിയുമായ പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ശിവപ്രിയയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങില്‍ സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ബാലകൃഷണന്‍ അധ്യക്ഷനായി. സെക്രട്ടറി വി.ആര്‍. രതീഷ് സ്വാഗതം പറഞ്ഞു. സേവാഭാരതി കോഴിക്കോട് ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ ബിനോയ് സേവാസന്ദേശം നല്‍കി. സേവാഭാരതി തൃക്കുറ്റിശ്ശേരി ഉപസമിതി ജനറല്‍ കണ്‍വീനര്‍ എന്‍.എസ്. അര്‍ജുന്‍ നന്ദി പ്രകാശിപ്പിച്ചു.

സേവാഭാരതി കോട്ടൂര്‍ പഞ്ചായത്ത് ട്രഷറര്‍ പി.വി. വിജീഷ്, ഐടി കോര്‍ഡിനേറ്റര്‍ ആനന്ദ് ഹരി, മോഹനന്‍ പാലോളി, ധന്യ വാകയാട്, ലിബിഷ നരയംകുളം, സി.എം. ശശി, സുമേഷ്, ബിജു കൊളക്കണ്ടി, സജീവന്‍ നരയംകുളം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Free e-shram card registration camp held at Thrikkutissery

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories