#koyilandy | മില്ലറ്റ് മിഷന്‍ കേരള കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

#koyilandy | മില്ലറ്റ് മിഷന്‍ കേരള കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Aug 13, 2023 11:52 AM | By SUHANI S KUMAR

കൊയിലാണ്ടി: ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുന്ന നമ്മുടെ സമൂഹത്തിന് അനുഗ്രഹമാണ് മില്ലറ്റുകള്‍ എന്നും മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും എംഎല്‍എ കാനത്തില്‍ ജമീല പറഞ്ഞു.

മില്ലറ്റ് മിഷന്‍ കേരള കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ കൊയിലാണ്ടി അലയന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മില്ലറ്റ് മിഷന്‍ ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാലന്‍ അമ്പാടി മുഖ്യാതിഥിയായി.

'മില്ലറ്റും മില്ലറ്റ് കൃഷിയും' എന്ന വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടറി സെഡ് എ. സല്‍മാന്‍, ട്രഷറര്‍ സനേഷ് കുമാര്‍, ബേബി ഗീത, രാധാകൃഷ്ണന്‍ ചെറുവറ്റ, ഹമീദ് പുതുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

താലൂക്ക് പരിധിയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 18 ഗ്രാമപഞ്ചായത്തുകളിലും കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ചു. താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാധാകൃഷ്ണന്‍ ചെറുവറ്റ (പ്രസിഡന്റ്), ഡോ. ബിനു ശങ്കര്‍, സതീശന്‍ ചേമഞ്ചേരി, എം. അരുണിമ (വൈസ് പ്രസിഡന്റുമാര്‍), കെ.എം. സുരേഷ് ബാബു (സെക്രട്ടറി), പി.ടി. തോമസ്, മിനി ചന്ദ്രന്‍ (ജോ. സെക്രട്ടറിമാര്‍) ഹമീദ് പുതുശ്ശേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. താലൂക്ക് കമ്മിറ്റി ഓഫീസായി നാച്ചുറല്‍ ഹീലിംഗ് സെന്ററിനെ നിശ്ചയിച്ചു.

ഒക്ടോബര്‍ രണ്ടിന് മുഴുവന്‍ കൃഷി കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ മില്ലറ്റ് കൃഷി ആരംഭിക്കും. അതിനു മുമ്പായി മണ്ണൊരുക്കം, വളപ്രയോഗം തുടങ്ങിയവയും നടത്തും. ഇതിന് ആവശ്യമായ പരിശീലനങ്ങള്‍ മില്ലറ്റ് മിഷന്‍ കര്‍ഷകര്‍ക്ക് നല്‍കും.

true vision koyilandy Millet Mission Kerala Koyilandy Taluk Convention was held

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories










News Roundup