കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും നഗരസഭയുടെ ഘടകസ്ഥാപനങ്ങള്‍ ആയ ഓഫീസുകള്‍ക്കും നഗരസഭയുടെ 2022 -23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു.

നഗരസഭ ഓഫീസില്‍ നടന്ന പരിപാടിയില്‍ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് കോതമംഗലം ജിഎല്‍പി സ്‌കൂളിന് റിങ്ങ് കമ്പോസ്റ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, നിജില പറവക്കൊടി, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദ് എന്നിവര്‍ സംസാരിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
true vision koyilandy Koyilandy Municipality with compost distribution for waste management