കൊയിലാണ്ടി: മരുതൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ ലെന്‍സ്‌ഫെഡ് ഏര്‍പ്പെടുത്തിയ കാളിയത്ത് സതീഷ് ബാബു മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റും, മുന്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. കാനത്തില്‍ ജമീല എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്‌കോളര്‍ഷിപ്പ് വിതരണവും ലെന്‍സ് ഫെഡ് താലൂക്ക് പ്രസിഡന്റ് മോഹന്‍ എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി.
വിവിധ മത്സരങ്ങളില്‍ വിജയികളായ രക്ഷിതാക്കളെ അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം. പ്രമോദ്, പിടിഎ പ്രസിഡന്റ് കെ.എല്‍. പത്മേഷ്, ലെന്‍സ് ഫെഡ് താലൂക്ക് സെക്രട്ടറി കെ.കെ. ഷൈലേഷ്, ഐ.ആര്‍. ധന്യ, സ്‌കൂള്‍ ലീഡര്‍ പുണ്യ, പ്രധാന അധ്യാപിക ടി. നഫീസ, ബി.കെ. അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
true vision koyilandy Kaliyath Satheesh Babu Memorial Endowment and Scholarship