കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എക്‌സൈസുകാര്‍ക്കു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ബാവാ സ്‌ക്വയറിലെ ഒരു കടയില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മദ്യം, മയക്കുമരുന്ന് പരിശോധനയ്ക്കത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശിയായ യാസിന്‍(21), ചെങ്ങോട്ടുകാവ് സ്വദേശി സുമേഷ്(24), അരങ്ങാടത്ത് മര്‍ഷിദ്(26) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഞ്ചോളം പേരാണ് പോലീസിനെ അക്രമിച്ചത്. ഇവരില്‍ രണ്ട് പോര്‍ ഓടി രക്ഷപ്പെട്ടു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി. ദീപേഷ്, പ്രിവന്റീവ് ഓഫീസര്‍ സജീവന്‍, എ.കെ. രതീശന്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമികള്‍ തിരിഞ്ഞു.
കൊയിലാണ്ടി സി.ഐ. ബിജു, എസ്.ഐ. അനീഷ് വടക്കയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി. സുമേഷ്, മുര്‍ഷിദ്, യാസര്‍ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനക്കായി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി.
true vision koyilandy Violence by drug gangs against excisemen and policemen in Koyilandy