കൊയിലാണ്ടി: സ്വാത്രന്ത്ര്യ ദിനത്തില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ സെക്കുലര്‍ സ്ട്രീറ്റുകള്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് യുവജനങ്ങള്‍ അണിനിരന്ന പരേഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് പുതിയ ബസ്റ്റാന്‍ഡിലാണ് സമാപിച്ചത്.

സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാനകമ്മറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം കേന്ദ്രകമ്മറ്റി അംഗം പി. വിശ്വന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സതീഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് സ്വാഗതവും, ബ്ലോക്ക് ട്രഷറര്‍ പി.വി. അനുഷ നന്ദിയും പറഞ്ഞു.
സി.കെ. ദിനൂപ്, സി. ബിജോയ്, ടി.കെ. പ്രദീപ്, കെ. അഭിനീഷ്, റിബിന്‍ കൃഷ്ണ, വി.എം. അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
true vision koyilandy DYFI with Secular Street in Block Centers on Independence Day