കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 പരിപാടിയുടെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ കണ്ടംകുളം മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചു മണി.
മത്സരാര്‍ത്ഥികള്‍ക്ക് എന്‍ട്രി ഫോറം www.dtpckozhikode.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകും. പൂരിപ്പിച്ച ഫോറം കോഴിക്കോട് കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്ഥിരംസമിതി ചെയര്‍മാന്റെ ഓഫീസിലോ, ഡിടിപിസി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.
വിജയികളാവുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846237472 , 9746883404 , 0495 2720012
Onam 2023; Entries are invited for the flower competition