കൊയിലാണ്ടി: നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ചയായ ട്രൂവിഷന്‍ ന്യൂസ് ഇനി താലൂക്ക് ആസ്ഥാനവും തീരദേശ പട്ടണവുമായ കൊയിലാണ്ടിയിലും. അറിയാനുള്ളത് നമ്മുടെ അവകാശമാണ്, അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും. സത്വത്തിന്റെ നേര്‍ക്കാഴ്ച ജനങ്ങളിലെത്തിക്കാന്‍ ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസ് ചിങ്ങം 1 മുതല്‍ പ്രവര്‍ത്തനം ആരംരംഭിക്കുകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി നിഷ്പക്ഷവും ജനപക്ഷവുമായ വാര്‍ത്തകള്‍ നല്‍കി കേരളത്തിലെ മികച്ച ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും നിത്യേന രണ്ട് ലക്ഷത്തില്‍ പരം വായനക്കാരുമുള്ള ട്രൂവിഷന്‍ ഡിജിറ്റല്‍ മീഡിയ നെറ്റ്‌വര്‍ക്ക് കുടുംബത്തില്‍ നിന്നും 17-ാമത്തെ ന്യൂസ് പോര്‍ട്ടലാണ് ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും നിയമ വിധേയമായും പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് പ്രത്യേക പക്ഷമോ വിധേയത്വമോ വാര്‍ത്തകളുടെ കാര്യത്തിലില്ല. നേരിന്റെ പക്ഷത്തു നിന്ന് എന്നും വാര്‍ത്തകള്‍ ചെയ്തു പോന്ന ട്രൂവിഷന് നല്ലവരായ വായനക്കാരും വ്യാപാര സമൂഹവും തന്നെ അകമഴിഞ്ഞ പിന്തുണക്ക് എന്നും ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസ് 2023 ആഗസ്റ്റ് 17 ന് വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുകയാണ്. കൊയിലാണ്ടിയിലെ രാഷ്ട്രീയ മാധ്യമ സാമുഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
truevision koyilandy a direct view of growing straight, is now available on Koyilandy