അത്തോളി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ യൂണിയന്‍ സിഐടിയു നേതൃത്തില്‍ അത്തോളി പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും മാര്‍ച്ചും നടത്തി.

സിപിഐ(എം) ലോക്കല്‍ കമ്മിറ്റി അംഗം എഎം വേലായുധന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സോമന്‍ അത്തോളി അധ്യക്ഷത വഹിച്ചു. സജീവന്‍ സ്വാഗതവും പറഞ്ഞു.
പരിപാടിയില്‍ യൂണിയന്‍ ഏരിയ ജോ:സെക്രട്ടറി രഞ്ജിത്ത് എന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സെക്ഷന്‍ ജോ:സെക്രട്ടറി ബാബു നന്ദി പറഞ്ഞു .
ഓട്ടോ സ്റ്റാന്റുകള്‍ നിലനിര്‍ത്തുക, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, പഞ്ചായത്ത് പെര്‍മിറ്റ് സംവിധാനം കാര്യക്ഷമാക്കുക, ടൗണില്‍ ശുചി മുറി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Citu march -atholi grama panchayath