കൂട്ടാലിട : വലിയ വാടക നല്‍കിയും അഡ്വാന്‍സ് നല്‍കിയും ലൈസന്‍സ് എടുത്തും കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്ക് കുത്തിക്കളാക്കി ഉത്സവ സീസണുകളില്‍ തെരുവ് കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടാലിടയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

ഒരു ഭാഗത്ത് തഴച്ചുവളരുന്ന വന്‍കിട ഓണ്‍ലൈന്‍ കച്ചവടവും അതിനിടയില്‍ തെരുവ് കച്ചവടവും കൊണ്ട് പിടിച്ചു നില്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍ .
കൂട്ടാലിട യിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ മമ്മുക്കുട്ടി ( മലബാര്‍ ) ഹമീദ് (കൂടത്തും കണ്ടി ഇലക്ട്രിക്കല്‍ സ് ) പ്രീതി ലാല്‍ , ബഷീര്‍ .കെ എന്നിവര്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമര്‍പ്പിച്ചു.
vyapari movement in kootalita Kootoor Grama Panchayath