അത്തോളി: അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി അത്താണിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ മുന്‍ ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.സി ഉമ്മര്‍ അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദുറഹിമാന്‍, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുല്‍ ഹമീദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഏറോത്ത് സംസാരിച്ചു.
പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.കെ ഷമീര്‍ സ്വാഗതവും സെക്രട്ടറി സി.കെ നസീര്‍ നന്ദിയും പറഞ്ഞു.
IUML PROTESET IN ATHANI nEAR ATHOLI