ബാലുശ്ശേരി: നടുവണ്ണൂര്‍ പഞ്ചായത്തും കുടുംബശ്രീ സിഡിഎസ്സും സംയുക്തമായി സംഘടിപ്പിച്ച ഓണം വിപണന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.

നിഷ കെ.എം, സുധീഷ് ചെറുവത്ത് ,ഷൈമ.കെ.കെ. , ടി.സി.സുരേന്ദ്രന്‍, സജീവന്‍ മക്കാട്ട് , ടി. നിസാര്‍ , പി. അച്ചുതന്‍ , എന്‍. ആലി , അഷറഫ് പുതിയപ്പുറം, അശോകന്‍ പുതുക്കുടി, ഇ അച്ചുതന്‍ നായര്‍ ലാല്‍സ്, എന്നിവര്‍ സംസാരിച്ചു .
സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ യശോദ തെങ്ങിട സ്വാഗതവും അജിത കുമാരി മക്കാട്ട് നന്ദിയും പറഞ്ഞു.
വാദ്യമേളങ്ങളോടു കൂടി വെള്ളോട്ട് അങ്ങാടിയില്‍ നിന്നു് ആരംഭിച്ച ഘോഷയാത്ര നടുവണ്ണൂര്‍ ടൗണില്‍ സമാപിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Onam Mela at Naduvannur Grama Panchayath