അത്തോളി : കൊങ്ങന്നൂര്‍ ആനപ്പാറ പ്രദേശത്തിന്റെ ഉത്സവമായിരുന്നതും മുപ്പത് വര്‍ഷം മുമ്പ് നിലച്ചുപോയിരുന്നതുമായ ആനപ്പാറ ജലോത്സവം പുനരാരംഭിക്കുന്നു. ഓര്‍മ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്ത് 30 ന് സംഘടിപ്പിക്കുന്ന ഓര്‍മ ഓണം ഫെസ്റ്റിന്റെ ഭാഗമായാണ് ജലോത്സവം നടക്കുക.

പ്രദേശവാസികളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ആനപ്പാറ ബോട്ട് റേസ് അസോസിയേഷന്റെ( അബ്ര ) നേതൃത്വത്തിലായിരുന്നു നേരത്തെ വര്‍ഷങ്ങളോളം ജലോത്സവം സംഘടിപ്പിച്ചു വന്നിരുന്നത്. ജലോത്സവത്തില്‍ അഞ്ചും രണ്ടും പേര്‍ വീതം പങ്കെടുക്കുന്ന രണ്ട് ഇനം തോണി തുഴയല്‍ മത്സരം നടക്കും. അഞ്ചു പേര്‍ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് കെ.ടി. കുഞ്ഞിരാമന്‍ സ്മാരക ട്രോഫിയും 10001 രൂപ ക്യാഷ് പ്രൈസും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും ട്രോഫിയും ലഭിക്കും. രണ്ടു പേര്‍ പങ്കെടുക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3001 രൂപയും 2001 രൂപയും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. 10001 രൂപയും 5001 രൂപയും ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്ന പുരുഷന്‍മാരുടെ കമ്പവലി , 3001 രൂപ, 2001 രൂപ, 1001 രൂപ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കുന്ന ദീര്‍ഘദൂര ഓട്ടം, 3001 രൂപ, 2001 രൂപ, 1001 രൂപ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കുന്ന ഗൃഹാങ്കണ പൂക്കള മത്സരം എന്നിവയാണ് മറ്റ് പ്രധാന മത്സരങ്ങള്‍.
കമ്പവലി മത്സരത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന എട്ടു ടീമുകള്‍ക്ക് അവസരമുണ്ടാവും. അത്തോളി പഞ്ചായത്ത് ഓഫീസ് പരിസരം മുതല്‍ ആനപ്പാറ വരെയാണ് ദീര്‍ഘ ദൂര ഓട്ടമത്സരം. തോണി തുഴയല്‍, കമ്പവലി, ഗൃഹാങ്കണ പുക്കളം, ദീര്‍ഘ ദൂര ഓട്ടം എന്നീ മത്സരങ്ങള്‍ക്ക് 8086303900 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിവാധ മത്സരങ്ങളും 30 ന് രാവിലെ മുതല്‍ നടക്കും. രാവിലെ 9 മണിക്ക് പുഴയോത്ത് നടക്കുന്ന ചടങ്ങില്‍ അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ പതാക ഉയര്‍ത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, വാര്‍ഡ് മെംബര്‍ സാജിത ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും
The Anapara Watter resumes on the 30th