കൂട്ടാലിട :പൂനത്ത് നെല്ലിശ്ശേരി എ .യു .പി .സ്‌കൂള്‍ നിന്നും 1983 വര്‍ഷം ഏഴാം ക്ലാസില്‍ നിന്ന് പിരിഞ്ഞു പോയ 35 ഓളം വിദ്യാര്‍ത്ഥികള്‍ 40 വര്‍ഷത്തിനു ശേഷം അതേ സ്‌കൂളില്‍ ഒത്തുചേര്‍ന്നു . സംഗമം ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമാണെന്ന് സംഘാടകര്‍ പറഞ്ഞു .

ഒരു ദിവസം പാടിയും ഉല്ലസിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും അവര്‍ ആഘോഷിച്ചു. കാദര്‍ ചെറുവത്ത് ,മൂസ്സാന്‍ കുട്ടി പൂനത്ത് ,പ്രകാശന്‍ വാളിയില്‍ ,രവി പാറപ്പുറം ,രക്‌ന തുടങ്ങിയവര്‍ സംസാരിച്ചു.
Re union At Poonath Nellissery School