നടുവണ്ണൂര്‍: നിര്‍മാണ തൊഴിലാളി ക്ഷേമിനിധി ആനുകൂല്യങ്ങളും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ വിതരണ ചെയ്യണമെന്നും ക്ഷേമനിധി സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാക്കണമെന്നും നിര്‍മാണ തൊഴിലാളി യൂനിയന്‍ നടുവണ്ണൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂനിയന്‍ ജില്ലാ ട്രഷറര്‍ എം.വി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കെ.സുകുമാരന്‍ ,എന്‍ ഷിബീഷ് ,ബിജി കെ.പി. എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. കെ.പി.രാജന്‍ രക്ത സാക്ഷി പ്രമേയവും ,പി.ശൈലന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.കെ. സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി.ഷാജി ,ഷൈജു അരയന്‍മാടന്‍ ,പി പി.സുരേഷ്, സുധീഷ് ചെറുവത്ത് ,കെ.കെ.ദാമോദരന്‍ ,എന്നിവര്‍ സംസാരിച്ചു. പി.കെ. സുരേഷ് സ്വാഗതവും ,വി.രാജു നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായി പി.കെ. സുരേഷ് പ്രസിഡണ്ട് ,സുധീഷ് ചെറുവത്ത് സിക്രട്ടറി , കെ.സുകുമാരന്‍ ട്രഷറര്‍ ,ജോ: സിക്രട്ടറിമാരായി ശൈലന്‍ പുലിരിക്കല്‍, കൃദീഷ് കുമാര്‍ ടി പി. എന്നിവരെയും ,വൈസ് : പ്രസിഡണ്ടുമാരായി വിനോദ് കാരാമ്പ്ര ,കെ.പി.രാജന്‍ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു
The CITU region demanded immediate distribution of welfare benefits the conference