നടുവണ്ണൂര്‍: ഗ്ലോബല്‍ കെ.എം.സി.സി ദുബായ് നടുവണ്ണൂര്‍ ടൗണ്‍ കമ്മിറ്റി കോട്ടൂര്‍ എ . യു.പി സ്‌കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി . സ്‌കൂളിലെ പൂര്‍വ്വ അധ്യാപകനായിരുന്ന ഇ.കെ. ഇമ്പിച്ചി മൊയ്തു മാസ്റ്ററുടെ സ്മരണക്കു വേണ്ടിയാണ് കമ്മിറ്റി വാട്ടര്‍ കൂളര്‍ നല്കിയത്.

സ്‌കൂളിലെ 450 ഓളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം ചെയ്തു. പി.ടി .എ പ്രസിഡണ്ട് എം .എം . ദിനേശന്‍ അധ്യക്ഷത വഹിച്ചു.
സി .എച്ച്. സെന്റര്‍ സെക്രട്ടറി ബപ്പന്‍കുട്ടി നടുവണ്ണൂര്‍ , എം.കെ. പരീത് മാസ്റ്റര്‍, ഇ . കെ. ഹസ്സന്‍ ,സി.കെ അബ്ദുല്‍ സമദ്, ഇസ്മയില്‍ കുന്നരംവെള്ളി . ഇ. കെ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക ആര്‍. ശ്രീജ സ്വാഗതവും എന്‍. കെ .സാലിം നന്ദിയും പറഞ്ഞു
KMCC Naduvannur Town Committee provided water cooler to the school