ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയ ഉദ്ഘാടനം നാളെ

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയ ഉദ്ഘാടനം നാളെ
Dec 4, 2021 05:02 PM | By Balussery Editor

 ബാലുശ്ശേരി: അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 5 ഞായറാഴ്ച കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രാവിലെ 10.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് അധ്യക്ഷനായി.

കിഫ്ബിയില്‍ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഠന പഠനാനുബന്ധ മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കോഴിക്കോട് ജില്ലയിലെ ഈ സര്‍ക്കാര്‍ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്കാണ് ഉയര്‍ത്തപ്പടുന്നത്. കുട്ടികളുടെ സമഗ്രവികസനത്തിനായി ഏറെക്കുറെ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സ്‌കൂളിന്റെ പൂര്‍ണ വികസനത്തിലേക്ക് ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ന് വൈകുന്നേരം വിളംബരജാഥയും ചിത്രകാര സംഗമവും നടത്തും. പ്രിന്‍സിപ്പാള്‍ ആര്‍. ഇന്ദു, പിടിഎ പ്രസിഡന്റ് ഷൈബു കെ. ജാഫര്‍ രാരോത്ത്, കെ. ശോഭന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Balussery Govt. Girls Higher Secondary School building complex inaugurated tomorrow

Next TV

Related Stories
ചികിത്സാപിഴവ് മൂലം നവജാത ശിശു മരണപ്പെട്ട സംഭവം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പി. എൽ. പി റജിസ്റ്റർ ചെയ്തു.

May 1, 2024 10:27 PM

ചികിത്സാപിഴവ് മൂലം നവജാത ശിശു മരണപ്പെട്ട സംഭവം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പി. എൽ. പി റജിസ്റ്റർ ചെയ്തു.

ലിഗൽ സർവ്വീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയായ സബ് ജഡ്ജ് എം പി ഷൈജലാണ് ഇക്കാര്യം. ബിന്ദുവിനെ നേരിട്ട്...

Read More >>
താമരശ്ശേരിയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു

May 1, 2024 10:14 PM

താമരശ്ശേരിയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു

തുടർന്നു പൊതുയോഗം നടന്നു. പൊതുയോഗം സിഐടിയു ജില്ലാ വൈ. പ്രസിഡൻ്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം...

Read More >>
താമരശ്ശേരിയിൽ  സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു

May 1, 2024 10:10 PM

താമരശ്ശേരിയിൽ സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേന്ദ്രം പ്രവർത്തിക്കുക. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എം പി ഷൈജലാണ് ഉദ്ഘാടനം...

Read More >>
ഗൃഹപ്രവേശന ചടങ്ങിനോടൊപ്പം വേറിട്ട മാതൃക തീർത്ത് ദമ്പതികൾ

May 1, 2024 09:59 PM

ഗൃഹപ്രവേശന ചടങ്ങിനോടൊപ്പം വേറിട്ട മാതൃക തീർത്ത് ദമ്പതികൾ

കുതിരുമ്മൽ ബാലകൃഷ്ണൻ മാളു ദമ്പതികളാണ് മീത്തലെ നെടുമ്പാലയിൽ പുതുതായി നിർമ്മിച്ച വീടിൻ്റെ താമസ ചടങ്ങിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പ്...

Read More >>
രണ്ട് ദിവസമായി നടന്നുവന്ന ശില്പശാല സമാപിച്ചു.

May 1, 2024 07:09 PM

രണ്ട് ദിവസമായി നടന്നുവന്ന ശില്പശാല സമാപിച്ചു.

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വര്‍ദ്ധിപ്പിക്കാനായി എളേറ്റില്‍ സെറായി റിസോര്‍ട്ടില്‍...

Read More >>
Top Stories