അത്തോളി : നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റേയും ഐഡിസി താമരശ്ശേരിയുടടെയും സഹായത്തോടെ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ നടത്തുന്ന ഉപജീവനം പരിപാടിയുടെ ഭാഗമായി 50%സബ്‌സിഡി നിരക്കിലുള്ള തയ്യല്‍മെഷീന്‍ വിതരണം ഉള്ളിയേരി പഞ്ചായത്ത്‌മെമ്പര്‍ ഷൈനിപട്ടാംങ്കോട്ട് നിര്‍വ്വഹിച്ചു.

ഐഡിസി ചെയര്‍മാന്‍ നിജേഷ്അരവിന്ദ്, ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ എ.എം.സുനില്‍കുമാര്‍ ,ബ്ലോക്ക്‌സെക്രട്ടറിഎ.കൃഷ്ണന്‍ ഉള്ളിയേരി മണ്ഡലം ചെയര്‍മാന്‍ കൃഷ്ണന്‍ കൂവില്‍ എന്നിവര്‍ പ്രസംഗിച്ചു.
അത്തോളി,നടുവണ്ണൂര്‍, ഉള്ളിയേരി പഞ്ചായത്തുകളിലെ ജനശ്രീഅംഗങ്ങള്‍ക്കാണ് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തത്.
സംസ്ഥാന സമിതി അംഗം സുനില്‍ കൊളക്കാട് രാമചന്ദ്രന്‍ പരപ്പില്‍ ,റൈനബാബു, അരുണ്‍വാളേരി, ഷൈജ നൊച്ചോട്ട് , വിനോദ്കുമാര്‍ കെ ആര്‍ ,സരള നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അത്തോളി മണ്ഡലം വിതരണോത്ഘാടനം സുനില്‍ കൊളക്കാട് നിര്‍വഹിച്ചു.
Janasree project : tailaring Distribution