അത്തോളി : അത്തോളിയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കനത്ത മഴയെ അവഗണിച്ചും ഭക്തജനങ്ങള്‍ ശോഭയാത്രക്കൊപ്പം അണി നിരന്നു.
അത്തോളിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന ശോഭയാത്രകള്‍ മാണിക്കോത്ത് ക്ഷേത്രത്തില്‍ സംഗമിച്ച് മഹാ ശോഭയാത്രയായി അത്തോളി ടൗണിലൂടെ അത്തോളിക്കാവ് ക്ഷേത്രത്തില്‍ സമാപിച്ചു.

ഉള്ളിയേരി മരുതുര്‍ സുബ്രഹ്‌മണ്യ-- മഹാവിഷ്ണു ക്ഷേത്രം , കൂനഞ്ചേരി ക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യ സ്വാമി കോവില്‍ , കാഞ്ഞിക്കാവ് പാട്ടുപുരയ്ക്കല്‍ പരദേവതാ ക്ഷേത്രം, മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രം , ഉള്ളിയേരി കന്മന കരിയാത്തന്‍ ക്ഷേത്രം , ഒറവില്‍ പരദേവതാ ക്ഷേത്രം എന്നീ ക്ഷേത്രപരിസരങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ഉള്ളിയേരിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഉള്ളിയേരി തേവര്‍ പള്ളിക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
janmashtami festivel at Atholi towen