ബാലുശ്ശേരി: തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗം കെ. എം സച്ചിന്‍ദേവ് എം. എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. വാഹന പാര്‍ക്കിംഗ്, കരിയാത്തും പാറയിലെ ടിക്കറ്റ് കൗണ്ടര്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത പരിശോധന നടത്തും.

തോണിക്കടവിലെ ഡ്രൈനേജ്, പൂന്തോട്ടം പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കരിയാത്തുംപാറയിലെ റാംപ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകരുടെ യോഗ്യത പരിശോധിച്ച് അംഗീകാരം നല്‍കും. ശൗചാലയം നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് കത്ത് നല്‍കും.
തോണിക്കടവിലേക്കും കരിയാത്തുംപാറയിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് കമ്മിറ്റി അനുമതി നല്‍കി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജില്ലാകലക്ടര്‍ എ. ഗീത, ടൂറിസം മാനേജമെന്റ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Thonikkatavu- Kariyathumpara: Tourism A meeting of the management committee was held