അത്തോളി: മഴ കനത്തതോടെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി വ്യാപക നഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ അത്തോളി കുടക്കല്‍ ആറാം വാര്‍ഡില്‍ കരുംബാരു കണ്ടി പ്രകാശന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

തെങ്ങുകയറ്റ തൊഴിലാളിയായ പ്രകാശന്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത് .അവിവാഹിതനായ പ്രകാശന്‍ മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിന്റെ ശോചനീയാവസ്ഥ കാണിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയെന്നുമുണ്ടായിട്ടില്ലെന്ന് പ്രകാശന്‍ പറഞ്ഞു.
heavy Rain in atholi - house collapsed