നടുവണ്ണൂര്‍: കോട്ടൂര്‍ ജിജോ ഗ്രൗണ്ടില്‍ വച്ച് നടന്ന പേരാമ്പ്ര ഉപജില്ല വോളിബോള്‍ മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോട്ടൂര്‍ എ. യു.പി സ്‌കൂള്‍ ജേതാക്കളായി .നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയാണ് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കു കോട്ടൂര്‍ പരാജയപ്പെടുത്തിയത്.

സബ്ജൂനിയര്‍ ഗേള്‍സ് മത്സരത്തില്‍ നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി .ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി നടുവണ്ണൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാകയാട് ഹൈസ്‌കൂളിനെ പരാജയപ്പെടുത്തി ജേതാക്കളായി.
സീനിയര്‍ വിഭാഗം ആണ്‍ കുട്ടികളുടെ മത്സരത്തില്‍ വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ പരാജയപ്പെടുത്തി ജേതാക്കളായി.
മത്സരം പേരാമ്പ്ര ഉപജില്ലാ ഓഫിസര്‍ ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ. പ്രതീപന്‍ ആധ്യക്ഷം വഹിച്ചു. അബ്ദുള്‍ ലത്തീഫ് കെ , രതീഷ് . യു.എസ്.എ,റൈനിഷ് .കെ സംസാരിച്ചു
Perambra sub jilla Volly ball Champainship