നടുവണ്ണൂര്‍ : വെങ്ങളത്ത് കണ്ടികടവ് ശാഖ വനിത ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചുവട് ,വനിത ലീഗ് സംഗമം നടത്തി. ബാലുശ്ശേരി നിയോജക മണ്ഡലം വനിത ലീഗ് പ്രസിഡന്റ് നസീറ ഹബീബ് പരിപാടി ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്റ് പി.എന്‍. നൂര്‍ജഹാന്‍ അധ്യക്ഷയായി. ഹരിത രാഷ്ട്രീയം ,സാമൂഹ്യ തിന്‍മകളെ പ്രതിരോധിക്കല്‍, കുടുംബശ്രീ, എന്നീ വിഷയങ്ങളില്‍ ,ഡോ : ഇസ്മായീല്‍ മരിതേരി, മുഫീദ തെസ്‌നി വയനാട്, ഷഫീഖ വേളം. എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
നടുവണ്ണൂര്‍ പഞ്ചായത്ത് വനിത ലീഗ്, പ്രസിഡന്റ് ടി, കെ ബുഷ്‌റ, ജന: സെക്രട്ടറി ,റംല കുന്നുമ്മല്‍, ട്രഷറര്‍, ഫാത്വിമ ഷാനവാസ്, സലീന കുന്നുമ്മല്‍ , റീമ മറിയം , അന്‍വ്വര്‍ ഷാ നൊച്ചാട്, ടി.എം. ഇബ്രാഹിം ഹാജി, അഷറഫ് പുതിയപ്പുറം, കെ, എം ജമാല്‍ , പി.എന്‍.ജസീല ഖിറാഅത്ത് നടത്തി. ശാഖ സെക്രട്ടറി ജംസീല ഹാരിസ് സ്വാഗതവും, ട്രഷറര്‍ നജ് ല ഷഫീഖ് നന്ദിയും പറഞ്ഞു.
Venglath Kandi Katavu Vanitha Leegu Meeting Naduvannur