നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍ തിസാബ് ഏകദിന ക്യാമ്പ് ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 10 മണി വരെ നടുവണ്ണൂര്‍ ഗ്രീന്‍ പരേസോ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.
കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി. മൊയ്തീന് കോയ മുഖ്യപ്രഭാഷണം നടത്തും. ടി.വി. സുഹാജ് ചടങ്ങില്‍ അധ്യക്ഷനാകും. വൈകീട്ട് നടക്കുന്ന സെഷനില്‍ പി.എച്ച്. ഷമീര്‍ ഉദ്ഘാടനം ചെയ്യും. റഫീഖ് സഖരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തും. പി.കെ. അഷ്റഫ് അധ്യക്ഷനാകും.
വൈകീട്ട് 6.30 നുള്ള മൂന്നാമത്തെ സെഷന് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്യും. ഇ. അബ്ദുള്ള ജാതിയേരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും നടക്കും.
Intisab One-Day Camp at Madhyavannur