മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു
Dec 5, 2021 04:20 PM | By Balussery Editor

താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു. അപേക്ഷ നല്‍കിയാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. കാട്ടുപന്നി റോഡിനു കുറുകെ ചാടി ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് മരിച്ച കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45) ന്റെ മൃതദേഹവുമായാണ് ബന്ധുക്കളും കര്‍ഷക സംഘടനകളും പ്രതിഷേധിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ആറിന് രാത്രി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തുവെച്ച് പന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോമറിഞ്ഞ് റഷീദിനും മകള്‍ക്കും പേരക്കുട്ടിക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് റഷീദ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകുന്നതനിടെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിലെത്തിച്ച് പ്രതിഷേധിച്ചത്. അല്പ സമയത്തിന് ശേഷം സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.

താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടിയില്‍, ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. താമരശ്ശേരി സഹസില്‍ദാര്‍ സി. സുബൈറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുമായി ചര്‍ച്ച നടത്തി. ആരും ഇതേവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ ലഭിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അപേക്ഷ എഴുതി നല്‍കുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു.

The protest with the body has been called off

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall