താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിമാഫിയ നടത്തി കൊണ്ടിരിക്കുന്ന വിളയാട്ടത്തിന് താക്കീതായ് യുവ രോഷം. കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ 'യൂത്ത് അലര്‍ട്ട് '. ലഹരി മാഫിയ- പോലീസ് അവിശുദ്ധ ബാന്ധവത്തിന് ശക്തമായ മുന്നറിയിപ്പു നല്‍കി.

ലഹരി മാഫിയ സംഘങ്ങളെ അടിച്ചമര്‍ത്തുക എന്ന ആവശ്യപ്പെട്ട് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് താമരശ്ശേരി ഗാന്ധി പാര്‍ക്കിന് സമീപം നടത്തിയ യൂത്ത് അലര്‍ട്ട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി. എം ജിഷാന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.കെ. ഇസ്മയില്‍ അദ്ധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം. നസീഫ് സ്വാഗതവും ട്രഷറര്‍ കെ.കെ. സൈനുദ്ധീന്‍ നന്ദിയും പറഞ്ഞു. കെ.വി.മുഹമ്മദ്, റഫീഖ് കൂടത്തായ്, അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍,ഹാരിസ് അമ്പായത്തോട്, എം.ടി. അയ്യൂബ് ഖാന്‍ , കെ.ടി. റഊഫ് പ്രസംഗിച്ചു.
യൂത്ത് അലര്‍ട്ട്‌ന് ,ഷാഫി സക്കരിയ്യ, കെ.സി. ഷാജഹാന്‍, ജാബിര്‍ കരീറ്റി പറമ്പ്, അര്‍ഷദ് കിഴക്കോത്ത്, ഫാസില്‍ മാസ്റ്റര്‍,സമദ് കോരങ്ങാട്,ഇഖ്ബാല്‍ പൂക്കോട്,ഒ.പി മജീദ്, ഷംസീര്‍ കക്കാട്ടുമ്മല്‍, അന്‍വര്‍ ചക്കാലക്കല്‍,സൈദ് വി.കെ,മുനീര്‍ പുതുകുടി,എം.കെ.സി അബ്ദുറഹിമാന്‍, ജീലാനി കൂടത്തായി, മുജീബ് ആവിലോറ,വി.പി അഷ്‌റഫ്, നിയാസ് ഇല്ലിപ്പറമ്പില്‍, അലി തച്ചംപൊയില്‍, നാസര്‍ ചമല്‍ നേതൃത്വം നല്‍കി.
Muslim Youth Leeg Organized Youth Alert